താനൂർ: പ്രമുഖ പണ്ഡിതൻ ഓമച്ചപ്പുഴ മറ്റത്ത് സൈതലവി മുസ്ലിയാർ മളാഹിരി (52) നിര്യാതനായി. എസ്.വൈ.എസ് താനൂർ മേഖല വൈസ് പ്രസിഡൻറ്, ഒഴൂർ പഞ്ചായത്ത് പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് പുത്തൻപള്ളി യൂനിറ്റ് പ്രഥമ പ്രസിഡൻറ്, എസ്.ജെ.എം ഓമച്ചപ്പുഴ റേഞ്ച് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. ഓമച്ചപ്പുഴ സുന്നി സെൻറർ സ്ഥാപകരിലൊരാളാണ്. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അബ്ദുൽ ഹകീം അഹ്സനി, മുഹമ്മദ് ഉനൈസ് മുസ്ലിയാർ, അബ്ദുറഹ്മാൻ, നജ്മുന്നിസ. മരുമക്കൾ: അബൂബക്കർ ബുഖാരി, മാജിദ. സഹോദരങ്ങൾ: യൂസുഫ് മുസ്ലിയാർ, മർയം.