ശാന്തപുരം: പട്ടിക്കാട് ചുങ്കത്തെ പരേതനായ കളത്തുംപടിയൻ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജിയുടെ മകൻ അഫ്സൽ മാസ്റ്റർ (73) നിര്യാതനായി. വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ദീർഘകാലം പട്ടിക്കാട് ഹൈസ്കൂളിലെ സ്കൗട്ട് അധ്യാപകൻ കൂടിയായിരുന്നു. പള്ളിക്കുത്ത് ജി.എൽ.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്. മാതാവ്: പരേതയായ പാത്തുമ്മകുട്ടി എന്ന കുഞ്ഞിമ്മ. ഭാര്യ: ഹബീബ (തിരൂർക്കാട്). മക്കൾ: ഫഹദ് (ഐ.എസ്.ആർ.ഒ എറണാകുളം), ഫൈറൂസ് (യു.എ.ഇ), ഫാഇസ. മരുമക്കൾ: ഡോ. ഫിൽദ (അരിപ്ര), ജാഫർ (അഞ്ചച്ചവിടി), രശ്മിത (എടത്തനാട്ടുകര). സഹോദരങ്ങൾ: ജമാൽ അബ്ദുന്നാസർ (ജിദ്ദ), പരേതനായ സൈനുദ്ദീൻ.