തിരൂർ: വ്യവസായിയും അൽഐനിലെ ഫാറൂഖ് ഗ്രൂപ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലിക്കുട്ടി ഹാജി (87) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. ഭാര്യ: ആയിശക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ്, അൻവർ സാദിഖ് (മൂവരും അൽഐൻ സ്റ്റോർ , അൽഐൻ ഐ.സി.സി പ്രവർത്തകർ), ആമിന, സുബൈദ, ഹഫ്സ, മുംതാസ്.
മരുമക്കൾ: ഹുസൈൻ (വളാഞ്ചേരി), ഹസ്സൻ കോലുപാലം, യൂസുഫ് ചമ്രവട്ടം, ഗഫൂർ പുറത്തൂർ, ഷാഹിദ, റസീന, ഫൗസിയ.