തൊടുപുഴ: മണക്കാട് ചെറുകോടിക്കുളത്ത് (രേവതി) പ്രഫ. ആര്. രാമകൃഷ്ണന് നായര്‍ (84) നിര്യാതനായി. തലശ്ശേരി ബ്രണ്ണന്‍ കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. കേരളത്തിലെ കല-സാംസ്കാരിക-അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ശിഷ്യരാണ്. ഭാര്യ: മണക്കാട് ചെറുകോടിക്കുളത്ത് കുടുംബാംഗം ലീല. മക്കള്‍: ആർ. ബിന്ദു നായര്‍ (എൽ.ഐ.സി, കോഴിക്കോട്), ബിനു നായര്‍ (അധ്യാപിക). മരുമക്കള്‍: ജി. രാജേഷ് (ജില്ല ജഡ്ജി, പാലക്കാട്), പരേതനായ വി. നവനീത് കുമാര്‍ (എൽ.ഐ.സി, കോഴിക്കോട്).