നിലമ്പൂർ: വീടിെൻറ കോണിപ്പടിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് കോളനിയിലെ പരേതനായ ചെറിയ രാമെൻറയും ചിരുതയുടെയും മകൻ രാമകൃഷ്ണനാണ് (35) മരിച്ചത്.
കഴിഞ്ഞ എട്ടിന് രാത്രി വീടിെൻറ ടെറസിൽനിന്ന് മുളകൊണ്ട് നിർമിച്ച കോണിയിലൂടെ ഇറങ്ങുപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ രാമകൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മരിച്ചത്. 2015 ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ വാർഡിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: സുമതി, ലക്ഷ്മി, രാമചന്ദ്രൻ, ഉഷ, ശാരദ.