തിരൂരങ്ങാടി: പാലത്തിങ്ങൽ അങ്ങാടിയിലെ പഴയകാല പലചരക്ക് വ്യാപാരിയും മത, സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന തൃക്കുളം പള്ളിപ്പടിയിലെ മൂഴിക്കൽ മുഹമ്മദ്കുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: പരേതമായ ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ കരീം ഹാജി, അബ്ദുൽ ഗഫൂർ, ഖദീജ, സുഹറാബി, റംല, ഹഫ്സത്ത്, ബഷീറ, ഫെമിന. മരുമക്കൾ: ഖദീജ, മൈമൂന, മൊയ്തീൻകുട്ടി വലിയപീടിയേക്കൽ (പന്താരങ്ങാടി), ഹുസൈൻ ഹാജി നെല്ലിയാളി (പാലത്തിങ്ങൽ), അബ്ദുസ്സമദ് കോളങ്ങത്ത് (മോര്യ), സി.സി. അഷ്റഫ് (മണ്ണൂർ), പി.കെ. അബ്ദുറഹ്മാൻ ആരിഫ് (കൂരിയാട്), ഹനീഫ കോളങ്ങത്ത് (മോര്യ).