തിരൂർക്കാട്: പൗരപ്രമുഖനും എ.എം ഹൈസ്കൂൾ മാനേജറുമായിരുന്ന കൊൽകാട്ടിൽ ഇബ്രാഹിം (81) നിര്യാതനായി. തിരൂർക്കാട് സ്കൂളിലെ റിട്ട. കായികാധ്യാപകനായിരുന്നു. തിരൂർക്കാട് ഖാസിം ദർവേശ് മഹല്ല് കമ്മിറ്റി പ്രസിഡൻറ്, തിരൂർക്കാട് അനാഥശാല പ്രസിഡൻറ്, സെക്രട്ടറി പദവികൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. ഭാര്യ: ചെറയക്കുത്ത് ഹാജറുമ്മ (കടുങ്ങൂത്ത്). മക്കൾ: നസീർ ഹുസൈൻ (ഗൾഫ് ബാറ്ററീസ് പെരിന്തൽമണ്ണ), സാജിദ, അനീസുൽ റഹ്മാൻ, തൗഫീഖ് ഇബ്രാഹിം (അധ്യാപകൻ, എ.എം ഹൈസ്കൂൾ തിരൂർക്കാട്), പരേതയായ സോഫിയ. മരുമക്കൾ: എ.പി. ലിജി (അധ്യാപിക, എ.എം ഹൈസ്കൂൾ തിരൂർക്കാട്), സൈദ് പീറാലിൽ (പാലൂർ), ഫസീന, സനിയ (അധ്യാപിക, എ.എം ഹൈസ്കൂൾ തിരൂർക്കാട്). സഹോദരങ്ങൾ: വാപ്പുട്ടി ഹാജി, മരക്കാർ ഹാജി, അബു ഹാജി, ഫാത്തിമ, ഖദീജ, ആയിശ, ആസ്യ.