ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകരയിൽ യുവതിയായ വീട്ടമ്മയെ പാറമടയിലെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളിയം പടിഞ്ഞാറ്റിൻകര ഗിരീഷ് മന്ദിരത്തിൽ രതീഷിെൻറ ഭാര്യ കൃഷ്ണ(27) ആണ് മരിച്ചത്. െചാവ്വാഴ്ച രാവിലെ കുടുംബാംഗങ്ങൾക്ക് ആഹാരം ഉണ്ടാക്കിക്കൊടുത്തശേഷം കൃഷ്ണയെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉച്ചക്ക് പന്ത്രണ്ടോടെ വീട്ടിൽനിന്ന് 400 മീറ്ററോളം അകലെയുള്ള പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി െപാലിസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.