കൊല്ലം: എസ്.എൻ കോളജ് ജങ്ഷൻ, ഗോകുലത്തിൽ, പ്രഫ. ആദിനാട് ഗോപി (93) നിര്യാതനായി. കൊല്ലം ശ്രീനാരായണ കോളജ് മലയാളം വിഭാഗം മേധാവിയായി 1985ൽ വിരമിച്ചു. ചേർത്തല, വർക്കല, കൊല്ലം വനിത കോളജ് എന്നിവിടങ്ങളിലും വകുപ്പ് തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാഹിത്യകാരനും ഭാഷാപണ്ഡിതനും പ്രഭാഷകനും മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവുമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പുരോഗമന വീക്ഷണമുള്ള ഒട്ടനവധി നാടകങ്ങൾ ആദ്യകാലത്ത് രചിച്ചുകൊണ്ടാണ് സാഹിത്യരംഗത്ത് കടന്നുവന്നത്. പരേതയായ വി. ഇന്ദിരയാണ് ഭാര്യ. മക്കൾ: ഡോ. ഐ.ജി. ഷിബി (റിട്ട. അസോ. പ്രഫസർ, എസ്.എൻ കോളജ്, ചെമ്പഴന്തി), ഐ.ജി. ഷിലു (എക്സിക്യൂട്ടിവ് എൻജിനീയർ, തീരദേശ വികസന കോർപറേഷൻ). മരുമക്കൾ: ഡോ. എ. ശ്രീരഞ്ജിനി (ജനസംഖ്യ ഗവേഷണ കേന്ദ്രം കാര്യവട്ടം), പ്രഫ. സന്ധ്യാ സി. വിദ്യാധരൻ (അസോ. പ്രഫ. ഡി.ബി കോളജ്, ശാസ്താംകോട്ട).