പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് ആന്നലത്തോട് മാനംകുറച്ചിയിൽ പി.ഇ. അബ്ദുൽ കരീം (75) നിര്യാതനായി. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനാണ്. ആന്നലത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസ അധ്യാപകനും മുഹ്യിദ്ദീൻ മസ്ജിദിലെ മുഅദ്ദിനും ആയി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. കോവിഡ് ബാധിതനായി പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: അബ്ദുൽ സത്താർ, സലീന, സിറാജുദ്ദീൻ, സാജിദ. മരുമക്കൾ: ഹുസൈൻ, സിറാജ്, ബീന, സബീന.