കരുനാഗപ്പള്ളി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പടനായർകുളങ്ങര വടക്ക് കണ്ണൻ ഭവനത്തിൽ കൃഷ്ണൻകുട്ടി (70-ഓമനക്കുട്ടൻ) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മേഖല പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: ലേഖ, ലതീഷ് (ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി). മരുമക്കൾ: അനിൽ കുമാർ, മീര.