ചാത്തന്നൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചാത്തന്നൂർ കോഷ്ണക്കാവ് നാരായണമന്ദിരത്തിൽ ശ്രീകുമാറിെൻറ ഭാര്യ അനിതകുമാരി (44) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ വിദഗ്ധ ചികിത്സക്കും പ്രസവ ശസ്ത്രക്രിയക്കുമായി മേയ് ഏഴിന് കൊച്ചി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10ന് ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുെത്തങ്കിലും കുട്ടികൾ 11ന് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടേകാലോടെ അനിതകുമാരിയും മരിച്ചു.
കുട്ടികളുടെ മൃതദേഹങ്ങൾ കാക്കനാട്ടെ ശ്മശാനത്തിൽ സംസ്കരിച്ചു. അനിതയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലെത്തിച്ച് കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.
അനിതകുമാരി ചാത്തന്നൂരിലെ സ്വകാര്യ മോട്ടോർ ഡ്രൈവിങ് സ്കൂളിലെ പെൺകുട്ടികൾക്കുള്ള പരിശീലകയായിരുന്നു.