കീഴാറ്റൂർ: പൂന്താനം ഇല്ലത്തിന് സമീപം വെട്ടിക്കാട് മന കൃഷ്ണന് നമ്പൂതിരി (69) നിര്യാതനായി. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രഥമാധ്യാപകന്, കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ട്രഷറര്‍, കെ.എസ്.എസ്.പി.എ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, യോഗക്ഷേമ സഭ പൂന്താനം ഉപസഭ പ്രസിഡൻറ്, പൂന്താനം ദയ ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുഭദ്ര (വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ് റിട്ട. പ്രഥമാധ്യാപിക). മക്കള്‍: അനൂപ് കൃഷ്ണന് (തച്ചിങ്ങനാടം കാര്‍ഷിക വികസന സംഘം സെക്രട്ടറി), ശരത്കൃഷ്ണന് (ദാറുല്‍ ഫലാഹ് കോളജ് അധ്യാപകന്), ഹരിത കൃഷ്ണ. മരുമക്കൾ: അനൂപ്, മൃദുല, ഗായത്രി.