മണ്ണഞ്ചേരി: മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചായത്ത് 18ാം വാർഡ് സജിന മൻസിലിൽ നാസറാണ് (43) മരിച്ചത്. രാവിലെ ജോലിക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപത്തുള്ള വീട്ടിലേക്ക് പോവുകയും കുളിമുറിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. മണ്ണഞ്ചേരിയിെല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: കോമരംചിറയിൽ ഹംസ. മാതാവ്: സൽമ ബീവി. ഭാര്യ: സബീന (കേരള ബാങ്ക്, കുമരകം ശാഖ). മക്കൾ: സജിന, സഫ്ന, നസ്രിൻ.