മക്കരപറമ്പ്: മുതീരിപ്പടിയിലെ പുളിയങ്കുന്നത്ത് കുട്ടി എന്ന ആവത്തു കാട്ടിൽ കുഞ്ഞിമുഹമ്മദ്കുട്ടി (64) നിര്യാതനായി. അഞ്ചാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹി, മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, വടക്കാങ്ങര പി.എം.ഐ.സി അംഗം, എസ്.ടി.യു അംഗം, കർഷക സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എലിക്കോട്ടിൽ ജമീല (വേരും പുലാക്കൽ). മക്കൾ: നൗഫൽ ബാബു (ജിദ്ദ), നൗഷാദ് ബാബു (മക്ക), ഫസീന. മരുമക്കൾ: താട്ടപുടിയൻ മജീദ് (വെള്ളില), ജുമൈല (പെരുമ്പലം), ഷഹാന (പനങ്ങാങ്ങര).