അരക്കുപറമ്പ്: മത, സാമൂഹിക പ്രവർത്തകനും അധ്യാപകനും ദീർഘകാലം പുത്തൂർ ജുമാ മസ്ജിദ് സെക്രട്ടറിയുമായിരുന്ന ഇരിക്കാലിക്കൽ ഉസ്മാൻ (മാനു മാസ്റ്റർ -72) നിര്യാതനായി. 1976 മുതൽ 2007 വരെ പുത്തൂർ വി.പി.എ.എം.യു.പി സ്കൂളിലെ അധ്യാപകനായിരുന്നു. പുത്തൂർ പുലാപ്പ ജുമാമസ്ജിദ് കമ്മിറ്റി അംഗം, ജോ. സെക്രട്ടറി, 1991 മുതൽ മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: ഇല്യാസ്, മുജീബ് റഹ്മാൻ (ദുബൈ), ആത്തിഖ, സൽമാൻ, ഹബീബ്. മരുമക്കൾ: അബൂബക്കർ (കപ്പുങ്ങൽ), സഫീന, ഷാക്കിറ, ഫാസില.