തേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽപീടിക ചത്രത്തൊടി സ്വദേശി ഒഡിഷയിലെ ഭുവനേശ്വറിൽ ഹൃദയാഘാതം മൂലം മരിച്ചു. കോയിത്തൊടി അസീസ് ഹാജിയുടെ മകൻ നൗഷാദാണ് (38) മരിച്ചത്. എ.പി. ബാവ ആൻഡ് കമ്പനിയിലെ അക്കൗണ്ടൻറായിരുന്നു. ഒന്നര മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയതാണ്. മാതാവ്: കോയിത്തൊടി ജമീല. ഭാര്യ: ജസീന. മക്കൾ: റസൽ ഷാൻ, നസൽ ഷാൻ. സഹോദരങ്ങൾ: മുസ്തഫ, ഫൗസിയ, ഫരീദ. മൃതദേഹം ഒഡിഷയിൽ ഖബറടക്കി.