പൂക്കോട്ടുംപാടം: കൂറ്റമ്പാറ കുനിക്കാടൻ സലീം (46) കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ചയായി നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് ന്യൂമോണിയ ബാധിച്ചതോടെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: റംലത്ത്. മക്കൾ: ശിബിൽ, ശബാന, ശിഫ്ന. തിരൂരങ്ങാടി: തെന്നല സ്വദേശി മുക്കോയി സതീഷ് കുമാറിെൻറ ഭാര്യ ഗീത (37) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വൃക്ക മാറ്റിവെച്ച് രണ്ടുമാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെന്നല ഗ്രാമപഞ്ചായത്ത് താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: മിഥുന, മിഥുൻ.