പാരിപ്പള്ളി: പതിനാറുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി മീനമ്പലം കരിമ്പാലൂർ തങ്ങൾവിളയിൽ പരേതരായ ബിനുവിെൻറയും കുമാരിയുടെയും മകൾ വിനിതകുമാരി(16)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കണ്ടെത്തിയത്. ചാത്തന്നൂർ എ.സി.പി വൈ. നിസാമുദീെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാരിപ്പള്ളി പൊലിസ് ആസ്വാഭാവിക മരണത്തിന് കേസെടുത്തു.