രാമപുരം: പഴയകാല പൊതുപ്രവർത്തകനും പുഴക്കാട്ടിരി പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗവുമായിരുന്ന രാമപുരം സ്കൂൾപടി കല്ലറം കുന്നത്ത് ചാത്തു (86) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന ഇദ്ദേഹം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ കൂടെ 1964 -69ലെ ഏഴംഗ പ്രഥമ ഭരണ സമിതിയിൽ അംഗമായിരുന്നു. 1964 മുതൽ 1979 വരെ തുടർച്ചയായി 15 വർഷം രാമപുരം ഡിവിഷനെ പ്രതിനിധാനം ചെയ്തു. ഭാര്യ: തങ്കം. മക്കൾ: കുഞ്ഞുലക്ഷ്മി, വനജ. മരുമകൻ: പരേതനായ മണി (കാരക്കുന്ന്).