അഞ്ചൽ: കരുകോൺ ശോഭാ സദനത്തിൽ മണിരാജൻ നായർ (75- റിട്ട: എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: ബേബി രജനി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുളത്തൂപ്പുഴ) അഡ്വ.എം.എസ്. രാജേഷ് (കോൺഗ്രസ് അലയമൺ മണ്ഡലം മുൻ പ്രസിഡൻറ്, ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്). മരുമക്കൾ: അജിമോഹൻ (വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ആർ. സോമിനി (അധ്യാപിക, വിളക്കുടി ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.