മമ്പാട്: ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയും മരിച്ചു. പന്തലിങ്ങൽ പരേതനായ പുല്ലൻ അബൂബക്കറിെൻറ ഭാര്യ ആയിശയാണ് (63) ശനിയാഴ്ച മരിച്ചത്. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ പിന്നീട് നെഗറ്റിവ് ആയിരുന്നു. ഭർത്താവ് അബൂബക്കർ കഴിഞ്ഞ 19നാണ് വീട്ടിൽ മരിച്ചത്. മക്കൾ: ഫിറോസ് ഖാൻ, നസീർ ഖാൻ (ഇരുവരും ജിദ്ദ), ഷമീർ ഖാൻ (അസി. പ്രഫസർ, എം.ഇ.എസ് മമ്പാട്), ഡോ. ഷബീബ് ഖാൻ (അസി. പ്രഫസർ, സാഫി ഇൻസ്റ്റിറ്റ്യൂട്ട് വാഴയൂർ), സുഹ്റ, സനിയ്യ. മരുമക്കൾ: അലവി (തിരുവാലി), അൻവർ ഷാജി (വഴിക്കടവ്), ജസീല (വാണിയമ്പലം), ശഹല (അരീക്കോട്), ഫാത്തിമ നിദ (വണ്ടൂർ), സാജിറ (കൊണ്ടോട്ടി).