കാട്ടാക്കട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റിച്ചല്‍ പരുത്തിപ്പള്ളി രതീഷ് ഭവനില്‍ പരേതനായ രാജെൻറ മകന് രതീഷ് (41) നിര്യാതനായി. ദീർഘകാലം അബൂദബിയിലായിരുന്നു. കൊച്ചി ലുലു മാളിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി നോക്കിവരവേയാണ് രോഗം പിടിപെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഞായറാഴ്ച രാവിലെ ഏഴിന് മാറനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കരിക്കും.