വെള്ളറട: നെയ്യാർ ജലസംഭരണിയുടെ ഭാഗമായ അമ്പൂരി കുമ്പിച്ചല്‍ കടവില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. അമ്പൂരി പൂച്ചമുക്ക് കൂനാനിക്കല്‍ വീട്ടില്‍ ജോബി ജോര്‍ജാണ് (42) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് എട്ടോടെയാണ് അപകടം. സ്കൂബ സംഘവും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലില്‍ ശനിയാഴ്ച ഉച്ചയോെട മൃതദേഹം കണ്ടെടുത്തു. ഭാര്യ: ഷൈലാ ജോബി. മക്കള്‍: അലന്, ആഷിന്, ഫ്രാന്‍സിസ്കോ.