തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറും ‘മാധ്യമം’ തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആഷ ശിവരാമൻ (41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമെൻറയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്. പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.റ്റി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് കോളജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയറ്റ് പ്രഫസറായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങ്ങിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സംസ്കാരം കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയിൽ വീട്ടുവളപ്പിൽ നടന്നു. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കോണ്ടിനൻറൽ, ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).