തോന്നയ്ക്കൽ: പതിനാറാം മൈൽ ഹൈവേ ഗാർഡൻസ് ഗ്രീൻവ്യൂവിൽ എം.എ. വഹാബ് (വഹാബ് സാർ-80) നിര്യാതനായി. തോന്നയ്ക്കൽ ഗവ. ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷെൻറ (കെ.എസ്.ടി.എ) ആദ്യകാല നേതാവും സി.പി.എം വേങ്ങോട് ലോക്കൽ കമ്മിറ്റി മുൻ അംഗവും തോന്നയ്ക്കൽ അഗ്രിക്കൾചർ ക്രഡിറ്റ് സഹകരണ സംഘം ഡയറക്ടർ ബോർഡംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യഹിയാബീവി (റിട്ട. അധ്യാപിക, വെയിലൂർ, എച്ച്.എസ്). മക്കൾ: ഷൈനി, ഷിജു. മരുമക്കൾ: ബൈജു (ഡെപ്യൂട്ടി സെക്രട്ടറി, നിയമ വകുപ്പ്, ഗവ. സെക്രേട്ടറിയറ്റ്), റീജ.