മക്കരപ്പറമ്പ: ആദ്യകാല ഡ്രൈവറും എമ്പയർ അഡ്മിറൽ ബസ് സർവിസ് ഉടമയുമായിരുന്ന കാച്ചിനിക്കാട് കല്യാന്തൊടി മുഹമ്മദ് കുരിക്കൾ (ഡ്രൈവർ കുരിക്കൾ മാനു -69) നിര്യാതനായി. പഴയ അഖിലേന്ത്യ മുസ്ലിം ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് ട്രഷററായിട്ടുണ്ട്. ‘മാക്ക്’ പ്രൊഡക്ഷന്‍ കീഴിലെ വിവിധ സിനിമകളിൽ ഡ്രൈവറായി വേഷമിട്ടിട്ടുണ്ട്. ആദ്യകാല ഡ്രൈവിങ് പരിശീലകനുമായിരുന്നു. ഭാര്യമാർ: നഫീസ വാക്യപറമ്പൻ (വടക്കാങ്ങര), ഫാത്തിമത്ത് സുഹ്റ (പെരിന്തൽമണ്ണ). മക്കൾ: അബ്ദുൽ റഷീദ്, സൈഫുദ്ദീൻ, (സൗദി) ലൈല, അൻസീർ. മരുമക്കൾ: നസീമ (കരിഞ്ചാപ്പാടി), ഷമീറ (മഞ്ചേരി), അബ്ദുൽ മനാഫ് (തിരൂർക്കാട്). സഹോദരങ്ങൾ: കുട്ടി ഹസൻ എന്ന കുഞ്ഞിപ്പ, നഫീസ, കദിയുമ്മ.