മഞ്ചേരി: കസാല കുന്നിൽ താമസിച്ചിരുന്ന വലിയപറമ്പിൽ അബ്ദുൽ അസീസ് (65) നിര്യാതനായി. സി.പി.ഐ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, കാർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സക്കീന. മക്കൾ: അനീസ്, സഫീർ, ജസീന, റജീന, പരേതരായ യാസർ, സമീർ. മരുമക്കൾ: റഷീദ്, ബഷീർ (നിലമ്പൂർ).