വെളിയങ്കോട്: താവളക്കുളം കിഴക്കുവശം താമസിക്കുന്ന വടക്കേപ്പുറത്ത് മുഹമ്മദുണ്ണി മൗലവി (74) നിര്യാതനായി. വെളിയങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്, വെളിയങ്കോട് വെസ്റ്റ് മഹല്ല് മുൻ സെക്രട്ടറി, വെളിയങ്കോട് പഞ്ചായത്ത് യു.ഡി.എഫ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സാലിം (ഖത്തർ കെ.എം.സി.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി), നുഅമാൻ, അബ്ദുൽ ഖയ്യൂം (വെളിച്ചം വെളിയങ്കോട് ഖത്തർ കമ്മിറ്റി വൈസ് പ്രസിഡൻറ്), സുഹൈൽ (എല്ലാവരും ഖത്തർ), ഷാക്കിറ, സാലിഹ. മരുമക്കൾ: അസ്കർ അലി (അഞ്ചങ്ങാടി), ഷബീർ (പാലുവായ്), അഷ്കിന, സമീറ, അസ്ലാബി.