മലപ്പുറം: കോഡൂർ ചെളൂർ സ്വദേശി താണിക്കലിലെ റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പരേതനായ കൂരി അബ്ദുൽ ഖാദറിെൻറ ഭാര്യ വഴിക്കടവ് കമ്പളക്കല്ല് ചെറാട്ടിൽ ആമിന (പെണ്ണു -61) ബംഗളൂരുവിൽ നിര്യാതയായി. പിതാവ്: പരേതനായ വഴിക്കടവ് കമ്പളക്കല്ല് ചെറാട്ടിൽ അബ്ദുല്ല. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: അബൂ ഉബൈദ്, ഹാറൂൻ അൽ റഷീദ്. മരുമകൾ: റഷീന മച്ചിങ്ങൽ (ഇരുമ്പുഴി). സഹോദരങ്ങൾ: അബുട്ടി (കേരള പൊലീസ് റിട്ട. ഡ്രൈവർ), ഹൈദ്രു, (കമ്പളക്കല്ല്), ആയിശ (കുഞ്ഞുട്ടി), (ഗൂഡല്ലൂർ പെരിയശോല). ഖബറടക്കം ബംഗളൂരുവിൽ നടന്നു.