മക്കരപറമ്പ്: പരേതനായ വെങ്കിട്ട മുഹമ്മദ് എന്ന കുഴിപ്പള്ളി കുഞ്ഞുട്ടി മാസ്റ്ററുടെ മകൻ വെങ്കിട്ട അബ്ദുൽ ഗഫൂർ ഹാജി (കുഞ്ഞ -72) നിര്യാതനായി. തിരൂരങ്ങാടിയിലാണ് താമസിച്ചിരുന്നത്. തിരൂരങ്ങാടിയിലെ കെ.കെ.സി. മുഹമ്മദ് ഹാജിയുടെ മകൾ കോടഞ്ചേരി കോട്ട തയ്യിൽ നഫീസ ഹജ്ജുമ്മയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: വെങ്കിട്ട ബഷീർ (മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ) കുഞ്ഞാലൻ കുട്ടി (വറ്റലൂർ), അഹമ്മദ് കുട്ടി എന്ന അയമുട്ടിപ്പ (പ്രസിഡൻറ് വറ്റലൂർ പഴയ മഹല്ല് ജുമാമസ്ജിദ്), മുഹമ്മദ് ഇഖ്ബാൽ മാനു, സുലൈഖ, മെഹറുന്നീസ.