കട്ടപ്പന: കല്ലറ തീർത്ത് മരണം കാത്തിരുന്ന പാവങ്ങളുടെ അത്താണിയെന്ന് അറിയപ്പെട്ട അണക്കര ടി.എം.ടി.എം ട്രസ്റ്റ് സ്ഥാപകനും പ്രസിഡൻറുമായ ഫാ. ജോസഫ് തൂങ്കുഴി (94) നിര്യാതനായി. ട്രസ്റ്റിെൻറ കീഴിൽ നിരവധി വീടുകൾ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകിയിട്ടുണ്ട്. ഇതോടെപ്പം പഠനസഹായം, വിവാഹ സഹായം തുടങ്ങിയവയും നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപത അംഗമായ ഇദ്ദേഹം 25 വർഷത്തോളം അമേരിക്കയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് പലമ്പ്രയിലെ കുടുംബവീട്ടിൽ കൊണ്ടുവരും. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇദ്ദേഹത്തിെൻറ അണക്കരയിലെ താമസസ്ഥലത്തുള്ള ചാപ്പലിൽ നിർമിച്ചിരുന്ന കല്ലറയിൽ സംസ്കരിക്കും. വർഷങ്ങൾക്ക് മുമ്പുതന്നെ ഇദ്ദേഹത്തിെൻറ കല്ലറ താമസസ്ഥലത്തുള്ള ട്രസ്റ്റ് വക ചാപ്പലിൽ നിർമിച്ചിരുന്നു.