ഹരിപ്പാട്: കിണറ്റിൽ വീണ വയോധിക മരിച്ചു. കുമാരപുരം താമല്ലാക്കൽ പാണൂർ ലക്ഷംവീട് ദേവകി ഭവനത്തിൽ പരേതനായ ദാമോദരൻ ഉണ്ണിയുടെ ഭാര്യ ദേവകിയമ്മയാണ് (94) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 ഒാടെയായിരുന്നു സംഭവം. കിണറ്റിൽനിന്ന് പുറെത്തടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.