തുറവൂർ: കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സംസ്കരിച്ചു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡ് കൊല്ലശ്ശേരി വീട്ടിൽ ബൈജു (50) എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സംസ്കരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഫോറൻസിക് സർജെൻറ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളിൽ സ്റ്റീഫെൻറ സംസ്കാരം തുറവൂർ മനക്കോടം പള്ളിയിലും ബൈജുവിേൻറത് വീട്ടുവളപ്പിലും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തി. അതേസമയം ഫോറൻസിക് റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം സാനിറ്റൈസർ കഴിച്ചാണോ വ്യാജമദ്യം കഴിച്ചാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് കുത്തിയതോട് പൊലീസ് അറിയിച്ചു.