മുഹമ്മ: കക്ക തൊഴിലാളിയെ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡ് ചാണിവെളി പി.സി. മോഹൻദാസിനെയാണ് (61) കായിപ്പുറം ജെട്ടിക്ക് സമീപം കായലിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കായലിൽനിന്ന് കക്ക വാരി കരയിലെത്തിച്ചശേഷം വള്ളം കള്ളത്തോട്ടിൽ കെട്ടിയിടുന്നതിന് പോയതാണ്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വള്ളം കായലിൽ ഒഴുകി നടക്കുന്നത് കണ്ടത്. പായലുകൾക്കിടയിൽ മരിച്ചനിലയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്, മുഹമ്മ ക്ലാം മാർക്കറ്റിങ് സൊസൈറ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കമലാഭായി. മക്കൾ: മോനിഷ്, അഖില. മരുമക്കൾ: പ്രദീപൻ, ശ്രീക്കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.