കുളനട: പൊലീസ് കരുണാലയം അമ്മവീട്ടിൽ ഏൽപിച്ച അജ്ഞാത വയോധികൻ മരിച്ചു. അലഞ്ഞുനടന്ന വയോധികനെ മൂന്ന് മാസം മുമ്പാണ് ഇലവുംതിട്ട ജനമൈത്രി പൊലീസ് ഏറ്റെടുത്ത് കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിൽ ഏൽപിച്ചത്. മൃതദേഹം കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലോ കരുണാലയം അമ്മവീടുമായോ ബന്ധപ്പെടണം. ഫോൺ: 04682287700, 9496747000, 9447029494.