മഞ്ചരി: വീടിനടുത്ത കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യനാട് മുക്കം മുരിങ്ങത്ത് മുസ്തഫ ഹാജിയുടെ മകൻ മുഹമ്മദ് അനസ് (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. സഹോദരങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി എച്ച്.എം.വൈ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സഫിയ. സഹോദരങ്ങൾ: മൻസൂർ, വാജിദ്.