തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് പാലക്കാത്തൊടുവിൽ കച്ചവടം നടത്തിയിരുന്ന ചുള്ളിയിൽ മൊയ്തീൻ (70) കോവിഡ് ബാധിച്ച് മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശൂപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഓക്സിജെൻറ അളവ് കുറയുകയും വെൻറിലേറ്റർ സൗകര്യം ലഭിക്കാത്തതിനാൽ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. പരേതരായ കുഞ്ഞാലെൻറയും ആച്ചുമ്മയുടെയും മകനാണ്. ഭാര്യ: കൂനിയിൽ മറിയുമ്മ. മക്കൾ: മുഹമ്മദ് സലീം, അബ്ദുൽ ഗഫൂർ (സൗദി അൽ ജൗഫ്), റൈഹാനത്ത്, ഖൈറുന്നിസ, ഖലീൽ. മരുമക്കൾ: അബ്ദുൽ ജലീൽ (വി.കെ പടി), അബ്ദുൽ ജലീൽ (പക്കടപുറായ), നൂർജഹാൻ, ബുഷ്റ, റൂബി ഫർസാന. സഹോദരങ്ങൾ: അവറാൻ കുട്ടി, പരേതനായ അബ്ദുല്ല, ആയിശുമ്മു, കുഞ്ഞിപ്പാത്തുമ്മു, പരേതയായ ഫാത്തിമ.
പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായി പുതിയറ മുഹമ്മദ് (കുഞ്ഞാൻ-80) കോവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: ആമിന. മക്കൾ: അബ്ദുന്നാസർ, ഷൗക്കത്ത്, ഷാജഹാൻ, ലൈല, ഷാനവാസ്, സറീന, നൂർജഹാൻ. മരുമക്കൾ: സബിത, റംലത്ത്, സജ്ന, മുഹമ്മദ്, ഹാജിറ, മുഹമ്മദ് ഗനി.