തിരുവനന്തപുരം: പേരൂർക്കട നീതി നഗർ ഹൗസ് നമ്പർ 102 രമണികയിൽ സി. ഹരിശങ്കർ (83- എക്സ് മിലിട്ടറി) നിര്യാതനായി. ഓച്ചിറ പടനിലത്ത് കുടുംബാംഗമാണ്. ഓച്ചിറ ലയൺസ് ക്ലബ് പ്രസിഡൻറ്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രസമിതി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി തങ്കമ്മ (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി). മക്കൾ: രേണുക ശങ്കർ (ഗവ. സെക്രേട്ടറിയറ്റ്, തിരുവനന്തപുരം), രോഷ്നി ശങ്കർ (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ, മെഡിക്കൽ കോളജ്). മരുമകൻ: ജി.എസ്. സജീവ് (ദേശാഭിമാനി). മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30ന്.