മാരാരിക്കുളം: ഇടുക്കി നെടുങ്കണ്ടത്തെ ‘ബാലൻ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിന് കാരണക്കാരനായ ബാലൻ പിള്ള (കെ.പി.ബാലകൃഷ്ണപിള്ള- 96) നിര്യാതനായി. ആലപ്പുഴ പഴവീട് സ്വദേശിയായ ബാലകൃഷ്ണപിള്ള 1957 ലാണ് ഇടുക്കി നെടുങ്കണ്ടത്തെത്തിയത്. കൃഷിയും വ്യാപാരവും നടത്തിവരികയായിരുന്നു. പിന്നീട് പ്രദേശവാസികളുടെ ആശ്രയമായി ബാലൻപിള്ളയുടെ പലചരക്ക് കട മാറി. തുടർന്ന് ആ സ്ഥലം ബാലൻപിള്ള സിറ്റിയായി മാറുകയായിരുന്നു. ഭാര്യ ഭാർഗവി അമ്മയുടെ മരണത്തോടെയാണ് ബാലകൃഷ്ണപിള്ള മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പാതിരാപ്പള്ളിയിലെ മകൾ ഗീതാ മോഹെൻറ വീട്ടിൽ(സൗപർണിക) താമസമാക്കിയത്. മറ്റു മക്കൾ: ചന്ദ്രമോഹൻ, വിമല. എസ്.നായർ, ശ്രീദേവി.എസ്.നായർ, രവീന്ദ്രനാഥ്, ശ്രീകുമാർ. മരുമക്കൾ: മോഹനൻ നായർ, ശശിധരൻ നായർ, വാസുദേവൻ നായർ, ശോഭനാദേവി.