മക്കരപറമ്പ്: വടക്കാങ്ങരയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തങ്കയത്തിൽ അബ്ദുൽ ഖാദിർ മാസ്റ്റർ (75) നിര്യാതനായി. വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ദീർഘകാല ജനറൽ സെക്രട്ടറിയായിരുന്നു. കോക്കൂർ, പാങ്ങ്, പോത്തുകുണ്ട്, പെരിങ്ങോട്ടുപുലം എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 2001ൽ വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ നിന്നാണ് വിരമിച്ചത്. വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് സ്ഥാപകനാണ്. ഭാര്യ: ഖദീജ മേലേതിൽ (കരിഞ്ചാപ്പാടി). മക്കൾ: സഈദ, സക്കീന, ശമീമ (കാര്യവട്ടം ഇംഗ്ലീഷ് സ്കൂൾ), ശബീന (ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ, മേലാറ്റൂർ), ശക്കീല, മുഹമ്മദ് റഫീഖ് (മാർക്കറ്റിങ് മാനേജർ, മീഡിയ പ്ലസ്, ഖത്തർ), മുഹമ്മദ് ഷഫീക്. മരുമക്കൾ: മുട്ടത്തിൽ അബ്ദുൽ ബഷീർ (രാമപുരം), നെച്ചോട് അബ്ദുറഹ്മാൻ (വലമ്പൂർ), അബ്ദുന്നാസർ അമ്പാട്ട് (ബഹ്റൈൻ), ലിയാഖത്തലി വിയ്യനാടൻ മേലാറ്റൂർ (സിറാക് ഫാഷൻ ചുങ്കം, പട്ടിക്കാട്), സക്കീർ കാര്യവട്ടം (മദീന), പിച്ചൻ ഹബീബ കോഡൂർ (ടാലൻറ് പബ്ലിക് സ്കൂൾ, വടക്കാങ്ങര), സാജിദ ആലുക്കൽ (കടുങ്ങൂത്ത്). സഹോദരങ്ങൾ: സെയ്ത് മാസ്റ്റർ, മുഹമ്മദ് കുഞ്ഞിപ്പ, അബു മാസ്റ്റർ, ആയിശക്കുട്ടി പട്ടിക്കാട്.