അടിമാലി: കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന യുവ വ്യാപാരി മരിച്ചു. അമ്പഴച്ചാൽ തറമുട്ടത്തിൽ ടി.പി. ജോസാണ് (47) മരിച്ചത്. അടിമാലി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്പെയർ പാർട്സ് കട നടത്തുന്ന ജോസ് ന്യുമോണിയ ബാധിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ, കോവിഡ് സ്ഥിരീകരിച്ച് തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെെവച്ചാണ് മരിച്ചത്. അവിവാഹിതനാണ്. പരേതനായ പൈലിയാണ് പിതാവ്. കൂമ്പൻപാറ പുളിമൂട്ടിൽ കുടുംബാംഗം അന്നക്കുട്ടിയാണ് മാതാവ്. സഹോദരങ്ങൾ: ജെസി െബെജു (തലക്കോട്), ജെറ്റി ഷാജി (കാഞ്ഞിരപ്പള്ളി).