വെള്ളറട: കാരക്കോണം എള്ളുവിള സ്വദേശി കൈവന്‍കാല റോഡരികത്ത് വിട്ടില്‍ സുകുമാരെൻറയും പരേതയായ ചന്ദ്രികയുടെയും മകന് രമേശ്കുമാര്‍ (49) സൗദിയിൽ നിര്യാതനായി. റിയാദിലെ ശുലൈസി കിങ് സൗദ് സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 25നാണ് മരിച്ചത്. സ്പോണ്‍സറുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപെടാതെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആശുപത്രി അധികൃതര്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫയര്‍ വിങ് നേതാക്കളുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച വാട്സ്ആപ് സന്ദേശം എസ്.ടി.യു ദേശീയ സെക്രട്ടേറിയറ്റ് അംഗം ജി. മാഹീന് അബൂബക്കർ പനച്ചമൂട്ടില്‍ താമസിക്കുന്ന എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി എ. സക്കീര്‍ ഹുസൈന് നൽകുകയും അന്വേഷണത്തിൽ രമേശ് കുമാറിെൻറ ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു.റഫീഖ് പുല്ലൂര്‍, ഷറഫ് പുളിക്കല്‍, ബീമാപള്ളി നവാസ്, സക്കീര്‍ താഴേക്കോട് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.