ആറ്റിങ്ങൽ: യുവതിയും മകളും കിണറ്റിൽ മരിച്ച നിലയിൽ. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ ബിന്ദു (35), മകൾ ദേവയാനി (8) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ബിന്ദുവിനെയും മകളെയും കാണാതായതിനെ തുടർന്ന് ബിന്ദുവിെൻറ മാതാവ് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവിെൻറ ഭർത്താവ് പ്രവീൺ രണ്ടു മാസം മുമ്പ് ഇതേ കിണറ്റിൽ ചാടി ജീവനൊടുക്കിയിരുന്നു.