കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു. കുലശേഖരപുരം നീലികുളം കുറുമ്പത്ത് (ആണ്ടൂർ) വീട്ടിൽ ലൈല (70- റിട്ട. അധ്യാപിക തൊടിയൂർ യു.പി.എസ്, കല്ലേലിഭാഗം) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റിവ് കെയർ കുലശേഖരപുരം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഭർത്താവ്: ദിവ്യൻ. മക്കൾ: അനോൺ, സീന. മരുമക്കൾ: തൃപ്തി, പ്രതീപ്.