മക്കരപ്പറമ്പ്: മക്കരപ്പറമ്പ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും പഴമള്ളൂർ കട്ടുപ്പാറയിലെ പൗരപ്രമുഖനുമായിരുന്ന പഴേടത്ത് സൈതലിക്കുട്ടി ഹാജി (80) നിര്യാതനായി. മദ്റസ, മസ്ജിദ് കമ്മിറ്റി ഭാരവാഹിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവും പഴയകാല പൊതുപ്രവർത്തകനുമായിരുന്നു. ഭാര്യ: കിളിയമണ്ണിൽ ഖദീജ (പെരുങ്ങോട്ടുപ്പുലം). മക്കൾ: അബ്ദുറഹ്മാൻ, ഫാത്തിമ, ഇയ്യാത്തുട്ടി, ആസ്യ, ബുഷ്റ, മൊയ്ദീൻ കുട്ടി, ആയിശാബി, അലവിക്കുട്ടി (ഖത്തർ). മരുമക്കൾ: ഹുസൈൻ (ചട്ടിപ്പറമ്പ), ഉസ്മാൻ (വെള്ളില), ഇബ്രാഹിം (മങ്കട), അബ്ദുൽ അസീസ് (സമൂസപ്പടി), മുസ്തഫ (കടൂപുറം), ഹഫ്സത് (കൂട്ടിലങ്ങാടി), റഷീദ (കൊഴിഞ്ഞിൽ), ഉമ്മുസൽമ (കാളമ്പാടി).