കൊറ്റംകര: കൊറ്റംകര സർവിസ് സഹകരണ ബാങ്കിെൻറ പ്രസിഡൻറായി 1983 മുതൽ പ്രവർത്തിക്കുന്ന അഡ്വ. പി. ശിവദാസൻപിള്ള (88) നിര്യാതനായി. കിളികൊല്ലൂർ പഞ്ചായത്ത് പ്രസിഡൻറായും കൊറ്റംകര മണ്ഡലം കോൺഗ്രസ് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാധാമണി (റിട്ട. വൈസ് പ്രിൻസിപ്പൽ, കരിക്കോട് ശിവരാം എൻ.എസ്.എസ് എച്ച്.എസ്.എസ്). മക്കൾ: ഡോ.എസ്. ഹരികൃഷ്ണൻ (എസ്.യു.ടി ഹോസ്പിറ്റൽ അസി. പ്രഫ), ജയചന്ദ്രൻ (ടാക്സ് പ്രാക്ടീഷണർ, കൊല്ലം), പി. ജയകൃഷ്ണൻ (പന്തളം എൻ.എസ്.എസ് േപാളിടെക്നിക്). മരുമക്കൾ: രശ്മി, സീമ, പ്രവീണ (അധ്യാപിക).