ചവറ സൗത്ത്: പുലർച്ച നടക്കാനിറങ്ങിയ വയോധികൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. ചവറ സൗത്ത് മാലിഭാഗം കാഞ്ഞിരംവിള കിഴക്കതിൽ അരവിന്ദാക്ഷൻ പിള്ള (69) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ച അഞ്ചുമണിയോടെ വീടിനുസമീപത്തെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. അതുവഴി വന്ന പത്രവിതരണക്കാർ വിവരം അറിയിക്കുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.ഭാര്യ: കമലാദേവി. മക്കൾ: ഷൺമുഖൻ, വിദ്യാലക്ഷ്മി. മരുമകൻ: ആദർശ് (ജയിൽ വാർഡൻ, കൊല്ലം).