നെടുങ്കണ്ടം: മാവടിയില്‍ ഇരുമ്പുവടം ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് തോട്ടം തൊഴിലാളി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സ്വദേശി സന്തോഷ് ഭവനില്‍ സന്തോഷാണ് (33) മരിച്ചത്.
നെടുങ്കണ്ടത്തിനടുത്ത്്് മാവടി കാമാക്ഷി വിലാസം ദിനകര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.
കൂലിപ്പണിക്കാരനായ സന്തോഷ് സ്ഥലത്തുനിന്ന് വിറക് എടുക്കുകയായിരുന്നു. റോഡില്‍നിന്ന് താഴ്ചയിലുള്ള സ്ഥലമായതിനാല്‍ ഇരുമ്പുവടം ഉപയോഗിച്ച് വിറക് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഇതിനിടെ വൈദ്യുതി ലൈനില്‍ വടം മുട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.
തെറിച്ചുവീണ സന്തോഷിനെ ഉടന്‍ കല്ലാറിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത്് സന്തോഷിനൊപ്പം ഭാര്യാസഹോദരനും രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: അനിത. മക്കള്‍: സരണ്‍, സഞ്ജു.