കോന്നി: ഇറക്കം ഇറങ്ങുന്നതിനിടയില്‍ കാര്‍ നിയന്ത്രണംവിട്ട് തിട്ടയില്‍ ഇടിച്ചുമറിഞ്ഞ് കുഞ്ഞ് തൽക്ഷണം മരിച്ചു. വി കോട്ടയം കാര്‍ത്തിക വിലാസത്തിൽ ബി.എസ്.എഫ് ജവാൻ പ്രേംകുമാറിെൻറയും പത്തനംതിട്ട ആശുപത്രിയിലെ ജീവനക്കാരി ദിവ്യയുടെയും മകന് കാര്‍ത്തിക് ദേവാണ് (അമ്പാടി -നാല്) മരിച്ചത്. വി കോട്ടയം ഇളപ്പുപാറ തട്ടാകുന്ന് മുരുപ്പ് ഇറക്കം ഇറങ്ങിവരുമ്പോഴാണ് അപകടം. കാര്‍ത്തിക് ദേവ് കൊച്ചച്ചന് രാജേഷിനോടൊപ്പം വരുമ്പോഴാണ് അപകടം. കാര്‍ കരിങ്കല്ലില്‍ ഇടിച്ച് മൂന്ന് കരണംമറിഞ്ഞാണ് നിന്നത്. രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.